Latest NewsNewsIndia

കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി, 9 തവണ വെടി ഉതിര്‍ത്തു: സംഭവം അതീവ ഗുരുതരമെന്ന് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകന്‍ വായുവിലേക്ക് വെടിയുതിര്‍ത്തു. അതേസമയം വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read Also: സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഈ രോ​ഗത്തിന് സാധ്യത കൂടുതലെന്ന് പഠനം

അഭിഭാഷകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സബ്‌സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്, കോടതി വളപ്പില്‍ എങ്ങനെ ആയുധമെത്തി, വെടിയുതിര്‍ത്തയാള്‍ക്ക് പിസ്റ്റളിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും.

shortlink

Post Your Comments


Back to top button