ബാങ്കിംഗ് മേഖലയിലെ ജോലിക്കായി തയ്യാറെടുക്കുന്നവർക്ക് പുതിയ മാനദണ്ഡം പുറത്തിറക്കിയിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്). ബാങ്കിംഗ് ജോലികൾക്കായി കഠിനാധ്വാനത്തിനും യോഗ്യതയും പുറമേ, മെച്ചപ്പെട്ട ക്രെഡിറ്റ് ഹിസ്റ്ററിയും ഇനി മുതൽ ഉണ്ടായിരിക്കണം. പുതിയ വിജ്ഞാപനം അനുസരിച്ച്, ജോലിക്ക് ചേരുന്ന സമയത്ത് ഏറ്റവും കുറഞ്ഞത് 650 സിബിൽ സ്കോർ എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഈ മാനദണ്ഡം പാലിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജോലിക്ക് ചേരുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ സിബിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. മോശമായ സിബിൽ സ്കോറാണ് ഉള്ളതെങ്കിൽ ബാങ്കുകളിൽ നിന്ന് കുടിശ്ശിക ഒന്നും ഇല്ലെന്ന് കാണിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ക്ലറിക്കൽ ജോലികൾക്കാണ് ഈ മാനദണ്ഡം നിലവിൽ വന്നിരിക്കുന്നത്. എന്നാൽ, പുതിയ വ്യവസ്ഥ ഉദ്യോഗാർത്ഥികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
Post Your Comments