സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31,182 പേരാണ് പനിയെ തുടർന്ന് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയിട്ടുള്ളത്. കൂടാതെ, മൂന്ന് ദിവസത്തിനിടെ 12 പനി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനി ഉള്ളവരിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. 142 പേർക്ക് ഡെങ്കിപ്പനിയും, 24 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
12,694 പേരാണ് ഇന്നലെ മാത്രം പനിബാധിച്ച് ചികിത്സ തേടിയത്. പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 138 ഡെങ്കി ബാധിത മേഖലകൾ ഉണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഇത്തരത്തിൽ 20 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ജാഗ്രതയ്ക്കും, പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Also Read: പ്രയാസങ്ങൾ അകറ്റാനും വിജയം നേടാനും ഗണേശമന്ത്രങ്ങൾ
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന അനാസ്ഥ പകർച്ചവ്യാധികളുടെ വ്യാപനത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഫലവത്തായില്ലെന്നാണ് ആരോപണം.
Post Your Comments