Latest NewsNewsAutomobile

കളം നിറഞ്ഞ് മാരുതി സുസുക്കി! വിൽപ്പനയിൽ വീണ്ടും മുന്നേറ്റം

ഇത്തവണ മാരുതി സുസുക്കിയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും മുന്നേറിയിട്ടുണ്ട്

ഇന്ത്യൻ വിപണിയിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ മൊത്ത വ്യാപാരത്തിൽ 2 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 1,59,418 യൂണിറ്റ് വാഹനങ്ങളാണ് ഡീലർമാർക്ക് വിതരണം ചെയ്തിരിക്കുന്നത്. അതേസമയം, 2022 ജൂണിൽ 1,55,857 വാഹനങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്.

ഇത്തവണ മാരുതി സുസുക്കിയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും മുന്നേറിയിട്ടുണ്ട്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 8 ശതമാനമാണ് വളർച്ച കൈവരിച്ചത്. അതേസമയം, ആൾട്ടോ, എസ്-പ്രസോ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്ന മിനികാർ വിഭാഗത്തിലെ വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ജൂണിലെ 14,442 യൂണിറ്റുകളെ അപേക്ഷിച്ച് 14,054 യൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിക, തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ വൻ നേട്ടം കൈവരിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ വാഹനങ്ങളുടെ വിൽപ്പന ഇരട്ടിയിലധികമാണ് ഉയർന്നിരിക്കുന്നത്.

Also Read: വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button