ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍ 3: ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി

ഡൽഹി: ചാന്ദ്രയാന്‍ 3 ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം അറിയിച്ചു. വിക്ഷേപണം ജൂലൈ 13 ന് നിശ്ചയിച്ചിട്ടുണ്ടെന്നും അത് ജൂലൈ 19 വരെ നീളാമെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി മേധാവി എസ് സോമനാഥ് വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ കഴിയും. ജൂലൈ 13 ആണ് വിക്ഷേപണ ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. അത് 19 വരെ നീളാം’ ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. ജൂലൈ 12 മുതല്‍ ജൂലൈ 19 വരെയുള്ള കാലയളവ് വിക്ഷേപണത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ചന്ദ്രയാന്‍-3, ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി എംകെ- യുമായി സംയോജിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.

Share
Leave a Comment