ന്യൂഡല്‍ഹി: ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമാണ് ശ്രാവണ മാസം. വര്‍ഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ മാസങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. ഈ മാസത്തിലെ മിക്ക ദിവസങ്ങളും ശുഭാരംഭത്തിന് അനുയോജ്യമായ ദിനങ്ങളാണ്. ശിവഭഗവാനെ ആരാധിക്കുന്ന മാസമാണ് ശ്രാവണ മാസം. ശ്രാവണമാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും ക്ഷേത്രങ്ങളില്‍ രാത്രി വൈകി വരെ ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുന്നു. ഭക്തര്‍ വ്രതം നോറ്റ് ഭഗവാന് പൂക്കളും പാലും അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. ഈ പുണ്യമാസത്തില്‍ ഭക്തര്‍ മത്സ്യ മാംസാദികള്‍ ഒഴിവാക്കുകയാണ് പതിവ്.
Read Also: പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചു: പരാതി, കേസെടുത്തു
പുണ്യമാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേയും. ഇതിന്റെ ഭാഗമായി ബിഹാറിലെ ബഗല്‍പൂരിലെ ഐആര്‍സിടിസി യാത്രക്കാര്‍ക്കായി സസ്യാഹാരം മാത്രമാകും വിളമ്പുകയെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഇത് നടപ്പിലാക്കുക. ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കിയുള്ള ഭക്ഷണമാകും യാത്രക്കാര്‍ക്ക് നല്‍കുക. പഴങ്ങളും മറ്റ് ശീതള പാനീയങ്ങളും വിളമ്പും.
ശിവന്റെ അനുഗ്രഹം തേടാനുള്ള നല്ല സമയമായാണ് ശ്രവണ മാസത്തെ കാണുന്നത്. കന്‍വാര്‍ യാത്ര, ഈ മാസത്തിലെ പ്രത്യേക ചടങ്ങാണ്. ഭക്തര്‍ പുണ്യനദിയായ ഗംഗയില്‍ നിന്ന് ജലം ശേഖരിച്ച് ചെറിയ മണ്പാത്രങ്ങളില് നിറയ്ക്കുന്നു. തുടര്‍ന്ന് ഭക്തര്‍ കാവി വസ്ത്രങ്ങളണിഞ്ഞ്, കാല് നടയായി ഈ ജലം ശിവക്ഷേത്രങ്ങളിലെത്തിക്കുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ചാണ് ഗംഗാ നദിയില്‍ നിന്ന് ജലം ശേഖരിക്കുക. ഈ വര്‍ഷം രണ്ട് മാസം നീളുന്നതാണ് ശ്രാവണ മാസം.
Post Your Comments