Latest NewsNewsBusiness

ബിരിയാണി ദിനം ആഘോഷമാക്കാൻ ‘ബിരിയാണി പ്രേമികൾ’! ഓൺലൈൻ ഓർഡറുകളുടെ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

കഴിഞ്ഞ 12 മാസത്തിനുള്ളിൽ 7.6 കോടി ബിരിയാണി ഓർഡറുകളാണ് നൽകിയിരിക്കുന്നത്

അന്താരാഷ്ട്ര ബിരിയാണി ദിനമായ ജൂലൈ 2 ബിരിയാണി കഴിച്ച് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യക്കാർ. ബിരിയാണി ദിനത്തോടനുബന്ധിച്ച് ഒട്ടനവധി ഓർഡറുകളാണ് ഇത്തവണ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ തേടിയെത്തിയിരിക്കുന്നത്. എന്നാൽ, ഇന്ത്യക്കാർക്ക് ബിരിയാണിയോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വിഗ്ഗി. ഒരു വർഷക്കാലയളവിനുള്ളിൽ ഓർഡർ ചെയ്ത ബിരിയാണികളുടെ എണ്ണമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ 7.6 കോടി ബിരിയാണി ഓർഡറുകളാണ് നൽകിയിരിക്കുന്നത്. അതേസമയം, മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023 ജനുവരി മുതൽ ജൂൺ വരെയുള്ള അഞ്ചര മാസം കൊണ്ട് ഓർഡറുകളിൽ 8.26 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുഗന്ധമുള്ള ലഖ്നോവി ബിരിയാണിയും, എരിവുള്ള ഹൈദരാബാദി ദം ബിരിയാണിയും, കൊൽക്കത്ത ബിരിയാണിയും, രുചികരമായ മലബാർ ബിരിയാണിയും ഇന്ത്യക്കാരുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഇതിൽ ഹൈദരാബാദി ദം ബിരിയാണിക്കാണ് ആരാധകർ കൂടുതൽ ഉള്ളത്.

Also Read: ഗുജറാത്തില്‍ കനത്ത മഴ, വ്യാപക നാശനഷ്ടം: 9 മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button