ന്യൂഡൽഹി: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഡൽഹിയിലാണ് സംഭവം. ഝാൻസി പ്രേംനഗറിലെ ബിജൗലി മേഖലയിൽ താമസിക്കുന്ന രേഖ എന്ന യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സഞ്ജീവ് റൈക്വാറിനെ അറസ്റ്റ് ചെയ്തു.
രേഖയ്ക്ക് ഒരു യുവാവുമായി പ്രണയബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു സഞ്ജീവ്. ഇക്കാരണത്താൽ ഇരുവരും തമ്മിൽ പതിവായി തർക്കം ഉണ്ടായിരുന്നു. സംഭവദിവസം രാത്രിയിൽ ശാരീരികബന്ധത്തിന് സഞ്ജീവ് താൽപര്യം പ്രകടിപ്പിച്ചപ്പോൾ രേഖ ഒഴിഞ്ഞു മാറി. നിർബന്ധിച്ചതോടെ വാക്കേറ്റമായി. തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സഞ്ജീവ് രേഖയെ കുത്തിക്കൊലപ്പെടുത്തി.
പിന്നീട് ഇയാൾ സംഭവ സ്ഥലത്ത് നിന്നും മുങ്ങി. പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്.
Post Your Comments