ന്യൂഡല്‍ഹി : 72 ഹുറെയ്ൻ എന്ന ചിത്രത്തിൻറെ വിവാദങ്ങൾക്ക് മറുപടിയുമായി നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ്. ഇസ്ലാം മതത്തിനെതിരായല്ല തങ്ങള്‍ 72 ഹുറെയ്ൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ അശോക് പണ്ഡിറ്റ് പറയുന്നു.
അശോക് പണ്ഡിറ്റ് അഭീമുഖത്തിൽ പറഞ്ഞത് ഇപ്രകാരം,
’72 ഹൂറൻ’, ‘അള്ളാഹു അക്ബര്‍’ തുടങ്ങിയ വരികള്‍ ചിത്രത്തിലുണ്ട് . ഇതില്‍ എന്താണ് വിവാദം? അത് സത്യമാണ് . അളളാഹുവിന്റെ പേര് പറഞ്ഞ് മനുഷ്യര്‍ വരെ ബോംബുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ കശ്മീരില്‍ ജീവിച്ചിട്ടുണ്ട്, ഞങ്ങളെ കുടിയൊഴിപ്പിക്കുമ്പോള്‍ അവിടെയുള്ള ആളുകള്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് പറയുമായിരുന്നു.
തീവ്രവാദികള്‍ എന്തായാലും മതം ഉപയോഗിക്കുന്നു. ഈ സമുദായത്തിലെ ജനങ്ങള്‍ തന്നെ ഇതിനെ എതിര്‍ക്കണമെന്നാണ് ഞാൻ പറയുന്നത് . നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്നല്ല ചോദിക്കേണ്ടത് . നിങ്ങള്‍ ഈ സിനിമ നിങ്ങളുടെ സമൂഹത്തിന്റെ താല്‍പ്പര്യമാണ്. മതത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ശക്തികളെ തുറന്നുകാട്ടുന്നു. അവര്‍ സമൂഹത്തെ ഉപയോഗിക്കുന്നു. 72 ഹൂറിമാര്‍ ഉണ്ടെന്നും നിങ്ങള്‍ അവിശ്വാസികളെ കൊല്ലണമെന്നും അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് 72 ഹൂറികളെ ലഭിക്കുമെന്നും മൗലവി തന്നെ തന്റെ വീഡിയോകളില്‍ പറയുന്നുണ്ട്.
ഓരോ സിനിമാക്കാരനും അവന്റെ കാഴ്ചപ്പാടില്‍ നിന്ന് സിനിമ ചെയ്യാൻ അവകാശമുണ്ട്. പല മതങ്ങളിലും സിനിമകള്‍ വന്നിട്ടുണ്ട്, ബാബമാരെക്കുറിച്ച് നിര്‍മ്മിച്ച സിനിമകളുടെ എണ്ണം എണ്ണമറ്റതാണ്. പല സിനിമയിലും ഹിന്ദു സന്യാസിമാര്‍ വില്ലൻമാരായി വന്നിട്ടുണ്ട്. ഞങ്ങള്‍ ഒരിക്കലും ഒരു കൂവലും നിലവിളിയും ഉയര്‍ത്തിയിട്ടില്ല. – അശോക് പണ്ഡിറ്റ് പറഞ്ഞു.
Post Your Comments