കുതിരാന് സമീപം ദേശീയ പാതയില്‍ വലിയ വിള്ളല്‍

തൃശൂര്‍: തൃശൂര്‍ – പാലക്കാട് ദേശീയ പാതയില്‍ കുതിരാന് സമീപം റോഡില്‍ വീണ്ടും വിള്ളല്‍. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട് മീറ്ററോളം ദൂരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്നാണ് ആരോപണം.

Read Also: ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: കേസെടുത്ത് വനിതാ കമ്മീഷൻ

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ് വഴക്കുംപാറ അടിപ്പാതയോട് ചേര്‍ന്നാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ മാസങ്ങള്‍ക്ക് മുന്‍പ് ശ്രദ്ധയില്‍പ്പെട്ടെങ്കിലും പ്രത്യേക മിശ്രിതം ഉപയോഗിച്ച് പാറപ്പൊടിയിട്ട് അടയ്ക്കുകയായിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിഹാരത്തിന് ദേശീയപാത അതോറിറ്റിയോ കരാര്‍ കമ്പനിയോ മുതിര്‍ന്നിരുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കരാര്‍ കമ്പനിയുടെ അശാസ്ത്രീയ നിര്‍മ്മാണമാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. താഴെയുള്ള പണിതീരാത്ത സര്‍വീസ് റോഡിലേക്ക് വിള്ളലുളള മുകളിലെ റോഡ് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

അതേസമയം, റോഡില്‍ വിള്ളല്‍ കണ്ട സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയില്‍ എന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

Share
Leave a Comment