ചെന്നൈ: ഏകീകൃത സിവിൽ കോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമം രാജ്യത്തിൻറെ സമാധാനം നശിപ്പിക്കുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ 50 ദിവസമായി അക്രമം നേരിടുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാത്തതിൽ പ്രധാനമന്ത്രി മോദി വിശദീകരണം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
‘ഒരു രാജ്യത്തിന് രണ്ട് നിയമങ്ങൾ പാടില്ലെന്നാണ് മോദി പറയുന്നത്. മതം ഉപയോഗിച്ച് അശാന്തിയുണ്ടാക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് വിജയിക്കാമെന്നാണ് മോദി കരുതുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പാഠം പഠിപ്പിക്കാൻ ജനങ്ങൾ തയ്യാറാണ്. കേന്ദ്ര സർക്കാരിനെതിരെ ദേശീയ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നതിലുള്ള പേടിയിലാണ് മോദി ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നത്,’ സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് സംഘം കേരളത്തില്‍
‘ഏകീകൃത സിവിൽ കോഡ് ആദ്യം ഹിന്ദു മതത്തിനുള്ളിൽ നടപ്പിലാക്കണം. ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം നൽകിയതിനാൽ ഞങ്ങൾക്ക് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമില്ല,’ ഏകീകൃത സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ ഡിഎംകെ പ്രതികരിച്ചു.
Post Your Comments