ന്യൂഡല്‍ഹി: ലൂട്ടിയന്‍സിലെ ഔറംഗസേബ് റോഡ് ഡോ എപിജെ അബ്ദുള്‍ കലാം ലെയ്ന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് റോഡിന്റെ പേരുമാറ്റത്തിന് അന്തിമ അംഗീകാരം നല്‍കിയത്. 2015ല്‍ പേരുമാറ്റാന്‍ എന്‍ഡിഎംസി അധികൃതര്‍ തീരുമാനമെടുത്തിരുന്നു. അബ്ദുള്‍ കലാം റോഡിനെയും പൃഥ്വിരാജ് റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഔറംഗസേബ് ലെയിന്‍.
‘ന്യൂഡല്‍ഹി മുനിസിപ്പല്‍ നിയമം, 1994,സെക്ഷന്‍ 231-ലെ ഉപവകുപ്പ് (1) ക്ലോസ് (എ) പ്രകാരം എന്‍ഡിഎംസി ഏരിയയ്ക്ക് കീഴിലുള്ള ‘ഔറംഗസേബ് ലെയ്ന്‍’ ‘ഡോ. എപിജെ അബ്ദുള്‍ കലാം ലെയ്ന്‍’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് പരിഗണിക്കുന്നതിനുള്ള ഒരു അജണ്ട കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചു. ‘ എന്‍ഡിഎംസി വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായയുടെ പ്രസ്താവനയില്‍ പറഞ്ഞു.
വലിയ മലിനജല ലൈനുകള്‍ വൃത്തിയാക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി ഏകദേശം 25 കോടി രൂപ കൗണ്‍സില്‍ അംഗീകാരം നല്‍കി. ‘എന്‍ഡിഎംസി ഏരിയയിലെ മലിനജല സംവിധാനത്തിന് 80 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇത് തികച്ചും അപര്യാപ്തമാണ്,’ ഉപാധ്യായ പറഞ്ഞു.
ശാന്തി റോഡില്‍ നിന്ന് സത്യ സദന്‍, മധു ലിമായേ മാര്‍ഗ് വഴി സ്ട്രക്ചറല്‍ ലൈനര്‍ രീതിയില്‍ മലിനജല ലൈന്‍ ഡീ-സിലിംഗ് ചെയ്യുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഏകദേശം 25 കോടി രൂപയുടെ ഭരണാനുമതിയും ചെലവും കൗണ്‍സില്‍ അംഗീകരിച്ചു. അലോപ്പതി മരുന്നുകളുടെ സംഭരണത്തിനായി 2023-24 വര്‍ഷത്തേക്കുള്ള ബജറ്റ് നിര്‍ദ്ദേശപ്രകാരം 600 ലക്ഷം രൂപ വകയിരുത്തിയതായും വൈസ് ചെയര്‍മാന്‍ പറഞ്ഞു.
Post Your Comments