Life Style

വ്യായാമത്തിനിടെ ‘സ്‌ട്രോക്ക്’ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് അറിയാം

വ്യായാമം ചെയ്യുന്നത് ഒരേസമയം മനസിനും ശരീരത്തിനും ഗുണകരമാണെന്ന് നമുക്കെല്ലാം അറിയാം. വ്യായാമം ചെയ്യാതിരിക്കുമ്പോഴാണ് അത് നമ്മളെ പ്രതികൂലമായി ബാധിക്കുക. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വ്യായാമവും നമുക്ക് വിനയാകാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തില്‍ നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയുള്ളൊരു കാര്യമാണ്, വ്യായമത്തിനിടെ സ്‌ട്രോക്ക് (പക്ഷാഘാതം) സംഭവിക്കാമെന്നത്. ഈ വാദത്തില്‍ പകുതി ശരിയും പകുതി തെറ്റുമുണ്ട്. എന്നുവച്ചാല്‍ വ്യായാമത്തിനിടെയോ വ്യായാമത്തോട് അനുബന്ധമായോ ഒക്കെ സ്‌ട്രോക്ക് സംഭവിക്കാമെന്നത് ഒരു ചെറിയ സാധ്യത മാത്രമാണ്. അതിനും കൃത്യമായ പശ്ചാത്തലം വേണം. ഈ പശ്ചാത്തലം എന്താണ് എന്നതിലേക്ക് വരാം.

 

അതായത്, വ്യായാമം ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രായം, മറ്റ് ജീവിതരീതികള്‍ എല്ലാമാണ് ഇവിടെ പ്രധാനമായി വരുന്നത്. ഇത്തരത്തില്‍ വ്യായാമം സ്‌ട്രോക്കിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ കുറയ്ക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.

Read Also: അതിതീവ്ര മഴയും, ശക്തമായ കടല്‍ ക്ഷോഭവും ഏത് നിമിഷവും ഉണ്ടാകാം, ജനങ്ങളോട് കരുതലോടെയിരിക്കാന്‍ നിര്‍ദ്ദേശം

തുടക്കം പതുക്കെ…

നിങ്ങള്‍ ഇതുവരെ പരിശീലിച്ചിട്ടില്ലാത്ത തരം വ്യായമത്തിലേക്ക് കടക്കുന്ന സമയത്ത് വളരെ പതുക്കെ മാത്രം ഓരോന്നും ചെയ്യുക. ക്രമേണ മാത്രം വ്യായാമത്തിന്റെ കാഠിന്യം കൂട്ടിവന്നാല്‍ മതി. ഉദാഹരണത്തിന് ഓട്ടമാണെങ്കില്‍ ആദ്യം പതുക്കെ തുടങ്ങാം, പിന്നീട് മാത്രം വേഗത കൂട്ടാം.

വാം അപ്…

വ്യായാമത്തിന് മുമ്പ് നിര്‍ബന്ധമായും വാം അപ് ചെയ്യാം. ഇത് വ്യയാമം ചെയ്യുമ്പോള്‍ ഹൃദയത്തിന് സമ്മര്‍ദ്ദം വരുന്ന സാഹചര്യമൊഴിവാക്കുന്നു. സ്‌ട്രെച്ചിംഗ്, വാക്കിംദ് എയറോബിക് എക്‌സര്‍സൈസസ് എന്നിവയെല്ലാം ഇങ്ങനെ ചെയ്യാവുന്നതാണ്.

വെള്ളം…

വ്യായാമം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെ ജലാംശം അത്രയും പുറത്തുപോകുന്നു. ഇതിന് പിന്നാലെ നിര്‍ജലീകരണം പോലുള്ള അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്. വര്‍ക്കൗട്ടിന്റെ കാഠിന്യത്തിന് അനുസരിച്ച് സ്‌പോര്‍ട്‌സ് ഡ്രിങ്കുകളും കഴിക്കാവുന്നതാണ്.

നെഞ്ചിടിപ്പ്…

വ്യായാമത്തിനിടയില്‍ നെഞ്ചിടിപ്പ് മോണിട്ടര്‍ ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിനും സ്‌ട്രോക്ക് പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും നല്ലതാണ്. നെഞ്ചിടിപ്പ് (ഹാര്‍ട്ട് റെയ്റ്റ്) മോണിട്ടര്‍ ചെയ്യുന്നതിനുള്ള, ശരീരത്തില്‍ തന്നെ ഘടിപ്പിക്കുന്ന ചെറിയ ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. സ്മാര്‍ട്ട് വാച്ചുകളും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.

വ്യായാമം തെരഞ്ഞെടുക്കുമ്പോള്‍…

നിങ്ങള്‍ ഏത് തരം വ്യായാമമാണ് തെരഞ്ഞെടുക്കുന്നത് എന്നത് വളരെ പ്രധാനമാണ്. നീന്തല്‍, നടത്തം, സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ പൊതുവെ റിസ്‌ക് കുറവാണ്. അതേസമയം ഓട്ടം- ചാട്ടം എല്ലാം വരുന്ന വ്യായാമമുറകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ പ്രായം, ആരോഗ്യസ്ഥിതി എന്നിവ കൂടി കണക്കിലെടുക്കുക.

പരിമിതികളെ അറിയണം…

മേല്‍പ്പറഞ്ഞത് പോലെ തന്നെ നിങ്ങള്‍ സ്വന്തം പരിമിതികളെ മനസിലാക്കിക്കൊണ്ട് വേണം വ്യായാമത്തിലേക്ക് കടക്കാന്‍. ചിലര്‍ക്ക് പ്രായം അധികമില്ലെങ്കിലും ആരോഗ്യാവസ്ഥ മോശമായിരിക്കും. അല്ലെങ്കില്‍ എന്തെങ്കിലും പരുക്കുകളോ മറ്റോ മൂലം ചില വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാകാം. അസുഖങ്ങള്‍- പ്രത്യേകിച്ച് ഹൃദയസംബന്ധമായവ എല്ലാമുള്ളവര്‍ വ്യായാമത്തിലേക്ക് കടക്കുമ്പോള്‍ ഏറെ കരുതലെടുക്കുകയും ഡോക്ടറുടെ നിര്‍ദേശം തേടുകയും വേണം.

കാലാവസ്ഥ…

കാലാവസ്ഥയും വ്യായാമത്തെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ഏറെ നേരം വ്യായാമം ചെയ്യുന്നത് നല്ലതല്ല. ദിവസത്തില്‍ ചൂട് കുറഞ്ഞ സമയമാണ് വ്യായാമത്തിനായി തെരഞ്ഞെടുക്കേണ്ടത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഡോക്ടറോട് ചേദിക്കാം…

നേരത്തേ സൂചിപ്പിച്ചത് പോലെ നിങ്ങള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ പരുക്കോ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വ്യായാമത്തിന് പേകും മുമ്പ് ഡോക്ടറോട് നിര്‍ബന്ധമായും നിര്‍ദേശം തേടണം. ഇതില്‍ യാതൊരു കാരണവശാലും വിട്ടുവീഴ്ച ചെയ്യരുത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button