ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ കാലവർഷം എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ. ഗുജറാത്ത്, ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തവണ കാലവർഷം നേരത്തെ എത്തിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ട്, ഓറഞ്ച് അലർട്ട് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഡൽഹിയിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടിരുന്നത്. ഇതിന് ആശ്വാസമെന്ന നിലയിലാണ് ഇത്തവണ കാലവർഷം നേരത്തെ എത്തിയത്.
തെക്ക് പടിഞ്ഞാറൻ കാലവർഷം ഞായറാഴ്ചയോടെ ഗുജറാത്തിൽ പ്രവേശിച്ചതിനാൽ, സൗരാഷ്ട്രയുടെ ചില ഭാഗങ്ങളിലും തെക്കൻ ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. മഴയെ തുടർന്ന് മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, കേരളം, കർണാടക, തമിഴ്നാട്, ഒഡീഷ തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും ഇതിനോടകം കാലവർഷം എത്തിയിട്ടുണ്ട്.
Also Read: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തി: ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ
Post Your Comments