ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് പോലീസിനോട് കുറ്റം സമ്മതിച്ചു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെയാണെന്ന് അബിൻ രാജ് പൊലീസിനോട് സമ്മതിച്ചു. കായംകുളം പോലീസ് അബിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
Read Also: റെയിൽവേ ട്രാക്കിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം: അന്വേഷണം ആരംഭിച്ച് പോലീസ്
വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയത് അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മുൻപ് എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്‌ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ. മുൻ എസ് എഫ് ഐ നേതാവായ അബിൻ സി രാജ് കൊച്ചിയിലെ ഒറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയെന്നാണ് ഒന്നാം പ്രതിയായ നിഖിലിന്റെ മൊഴി.
Post Your Comments