ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ നവീകരണത്തിലെ ക്രമക്കേടുകൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ അന്വേഷിക്കും. സർക്കാർ ബംഗ്ലാവ് നവീകരണത്തിലെ ക്രമക്കേടുകളും നിയമലംഘനങ്ങളും സംബന്ധിച്ച് പ്രത്യേക അന്വേഷണമുണ്ടാകും. കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. 2023 മെയ് 24 ലെ എൽജി സെക്രട്ടേറിയറ്റിന്റെ ശുപാർശയെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിനുള്ള നടപടി സ്വീകരിച്ചത്.
മേയ് 24ന് കെജ്‌രിവാളിന്റെ ഔദ്യോഗിക ബംഗ്ലാവ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ച് സിഎജിയുടെ പ്രത്യേക ഓഡിറ്റിന് എൽജിയുടെ ഓഫീസ് ശുപാർശ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പേരിലുള്ള ഔദ്യോഗിക വസതി നവീകരിച്ചതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ചർച്ചയായിരുന്നു.
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: മലപ്പുറത്ത് നാല് പേർ അറസ്റ്റിൽ
സർക്കാർ ബംഗ്ലാവിൽ നവീകരണത്തിന്റെ പേരിൽ വൻതുക ചെലവഴിച്ചതായി എൽജിയുടെ കത്തിൽ പറയുന്നു. കൊവിഡ്19 പകർച്ചവ്യാധി രാജ്യത്ത് അതിന്റെ മൂർദ്ധന്യത്തിൽ ആയിരിക്കുമ്പോഴാണ് ഇതെല്ലാം ചെയ്തതെന്നും കൊവിഡിന്റെ പ്രയാസകരമായ സമയത്തും ഡൽഹി മുഖ്യമന്ത്രി തന്റെ വീട് മോടിപിടിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നു എന്നും എൽജിയുടെ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments