പാലക്കാട്; പാലക്കാട് ജില്ലയിലെ വിഭാഗീയതയില്‍ അന്വേഷണം നടത്തിയ ആനാവൂര്‍ നാഗപ്പന് കമ്മീഷന് റിപ്പോര്‍ട്ടില്‍ വിഭാഗീയതക്ക് കാരണക്കരായ നേതാക്കള്‍ക്ക് എതിരെ നടപടി വേണമെന്ന് നിര്‍ദ്ദേശം നല്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി , വി.കെ ചന്ദ്രന് , ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണി എന്നിവരാണ് വിഭാഗീയതക്ക് നേതൃത്വം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സി.പി.ഐ.എം വിഭാഗീയതയില്‍ പി.കെ ശശിയുള്‍പ്പടെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ ചന്ദ്രന് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണിയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് തീരുമാനം.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന് , ആനവൂര്‍ നാഗപ്പന് എന്നിവര്‍ ജില്ലാ സെക്രട്ടറിയേറ്റ് , ജില്ലാ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുത്തു.
Post Your Comments