Latest NewsKeralaNews

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: മലപ്പുറത്ത് നാല് പേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മലപ്പുറം മറ്റത്തൂർ തൊടുകുത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (32), മലപ്പുറം ആലത്തൂർപടി സ്വദേശി ഷംസുദ്ദീൻ (37), മഞ്ചേരി പുൽപറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (46), മഞ്ചേരി നറുകര സ്വദേശി രാജീവ് (48) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിട്ടുള്ളത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ കുട്ടിക്ക് ലഹരിപദാർഥങ്ങൾ നൽകിയതായും വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ എടുപ്പിച്ചതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button