നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിലെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള എയ്ഞ്ചൽസ് നെറ്റ്‌വർക്ക്. ടൈ കേരളയുടെ സംരംഭമായ കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് സംസ്ഥാനത്തെ എയ്ഞ്ചൽ നിക്ഷേപകരുടെ കൂട്ടായ്മയാണ്. ഇത്തവണ ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ടെക് സ്റ്റാർട്ടപ്പായ നിറ്റിഗ്രിറ്റി എ.ഐ സൊല്യൂഷൻസിനാണ് നിക്ഷേപം ലഭിച്ചിരിക്കുന്നത്. 2020- ൽ ആരംഭിച്ചത് മുതൽ നൂതന പദ്ധതികളിലൂടെ ഗണ്യമായ സ്റ്റാർട്ടപ്പ് ഫണ്ടിംഗും, നിക്ഷേപവും കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് നടത്തിയിട്ടുണ്ട്.
വളർച്ച സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്കും പ്രാരംഭ ബിസിനസുകൾക്കും നിക്ഷേപം നൽകി വളർച്ച സാധ്യത ഒരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, രാജ്യത്തെ മറ്റ് എയ്ഞ്ചൽ നെറ്റ്‌വർക്ക്, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, എച്ച്.എൻ.ഐകൾ എന്നിവയുമായി സഹകരിക്കാനും, വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും പദ്ധതിയിടുന്നുണ്ട്. കൂടാതെ, അടുത്തഘട്ട പ്രവർത്തനമെന്ന നിലയിൽ കേരളം ആസ്ഥാനമായ സംരംഭങ്ങളിൽ നിക്ഷേപിക്കാൻ താപൽപ്പര്യമുള്ള എയ്ഞ്ചൽ നിക്ഷേപകരുടെ ശൃംഖല ഒരുക്കാനാണ് നീക്കം.
Post Your Comments