ഇന്ത്യൻ വിപണിയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഇത്തവണ ആഡംബര എംപിവി വാഹനമായ വെൽഫെയറിന്റെ പുതിയ പതിപ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വലിപ്പത്തിലും സവിശേഷതകളിലും പുതിയ മാറ്റവുമായി എത്തിയ വെൽഫയർ ടിഎൻജിഎ-കെ മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
പുതിയ ടൊയോട്ട വെൽഫെയറിൽ പഴയ മോഡലിന്റെ അതേ ബോക്സി ഡിസൈൻ നിലനിർത്തിയിട്ടുണ്ട്. ടൊയോട്ട ബാഡ്ജ് ഉള്ള വലിയ സിക്സ് സ്ലാറ്റ് ഗ്രില്ലാണ് നൽകിയിരിക്കുന്നത്. പ്രധാന ഡിസൈൻ മാറ്റവും ഇതുതന്നെയാണ്. ഈ മോഡലിൽ ഇന്റീരിയറുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്യാബിൽ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, സൂപ്പർ- ലോങ്ങ് ഓവർഹെഡ് കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, സൺ റൂഫ് എന്നിവയും നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വെൽഫെയറിന്റെ പുതിയ പതിപ്പ് വാങ്ങാൻ സാധിക്കുക.
Also Read: പനിച്ചു വിറച്ച് കേരളം, എട്ട് മരണം: മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍
Post Your Comments