ഇന്ത്യൻ വിപണിയിൽ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ആപ്പിൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ഏപ്രിലിൽ ആപ്പിൾ മേധാവി ടിം കുക്ക് എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ആയ ശശിധർ ജഗദീഷനുമായി ചർച്ചകൾ നടത്തിയിരുന്നു.
എൻപിസിഎയുടെ റുപേ പ്ലാറ്റ്ഫോമിൽ ആയിരിക്കുമോ ആപ്പിളിന്റെ ക്രെഡിറ്റ് കാർഡ് പുറത്തിറക്കുക എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, റുപേ പ്ലാറ്റ്ഫോമിലാണെങ്കിൽ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാൻ സാധിക്കും. നിലവിൽ, രാജ്യത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനുള്ള അനുമതി ബാങ്കുകൾക്ക് മാത്രമാണ് ഉള്ളത്. അതിനാൽ, ആപ്പിൾ ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ചർച്ചകൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ട്. സ്മാർട്ട്ഫോൺ മുഖാന്തരമുളള പേയ്മെന്റുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ പുതിയ നീക്കം.
Post Your Comments