സിംഗപ്പൂർ∙ കൗമാരപ്രായക്കാരായ പെൺകുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ ഇന്ത്യക്കാരനായ യുവാവിന് സിംഗപ്പൂരിൽ തടവുശിക്ഷ. ഇന്ത്യക്കാരനായ ഷെഫ് സുശിൽ കുമാർ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണു ആദ്യസംഭവം നടന്നത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ ഇയാൾ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയുമായിരുന്നു.
തുടർന്ന്, കുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങുകയും ഒന്നിച്ചുള്ള നിരവധി ഫോട്ടോകൾ ഇയാൾ തന്റെ ഫോണിൽ പകർത്തുകയും ചെയ്തു. പണം ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കാമെന്ന് ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വീട്ടിലെത്തി വിവരങ്ങൾ പറയുകയും തുടർന്ന് പരാതി കൊടുക്കുകയുമായിരുന്നു. അതിനിടെ ഇയാൾ ഫോണിലൂടെ കുട്ടിയെ ബന്ധപ്പെടാനും ശ്രമിച്ചു. പരാതി കൊടുത്തതിനു അടുത്ത ദിവസം തന്നെ യുവാവ് പിടിയിലായെങ്കിലും ജാമ്യം ലഭിച്ചു.
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: പിതാവും സുഹൃത്തും അറസ്റ്റിൽ
ഇതിന് പിന്നാലെ, നവംബർ എട്ടിനും യുവാവ് സമാനമായ കുറ്റകൃത്യം ചെയ്തു. ലിഫ്റ്റ് കാത്തുനിൽക്കുകയായിരുന്ന പത്തൊമ്പതുകാരിയുടെ കയ്യിൽ പിടിക്കുകയും ലിഫ്റ്റിൽ കയറിയതിനു പിന്നാലെ ചുംബിക്കുകയുമായിരുന്നു. പേടിച്ചുപോയ പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ലിഫ്റ്റിൽ നിന്നുള്ള സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments