Latest NewsNewsTechnology

റിയൽമി നാർസോ 60 5ജി സീരീസ് ഉടൻ ഇന്ത്യയിലെത്തും, കൂടുതൽ വിവരങ്ങൾ അറിയാം

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്

റിയൽമിയുടെ റിയൽമി നാർസോ 60 5ജി സീരീസ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ഒട്ടനവധി സവിശേഷതകൾ ഉൾകൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ സീരീസിന്റെ ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. റിയൽമി മൈക്രോസൈറ്റ് മുഖാന്തരമാണ് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്മാർട്ട്ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ ജൂലൈ 22, ജൂലൈ 26 എന്നീ തീയതികളിൽ വെളിപ്പെടുത്തുന്നതാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, ലോഞ്ചുമായി ബന്ധപ്പെട്ട ഔദ്യോഗിക തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡെമൻസിറ്റി 6020 പ്രോസസറാണ് നൽകാൻ സാധ്യത. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 2 മെഗാപിക്സൽ പോട്രെയിറ്റ് ലെൻസും നൽകിയേക്കും. 8 മെഗാപിക്സൽ സെൽഫി ക്യാമറയാകാനാണ് സാധ്യത. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിൽ പുറത്തിറക്കുന്ന റിയൽമി നാർസോ 60 സീരീസിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Also Read: വയറുവേദനയുമായെത്തിയ ഒൻപതാം ക്ലാസുകാരി ഗർഭിണി: കുട്ടിയുടെ രക്ഷകർത്താവിന്റെ സ്ഥാനമുള്ള ബന്ധുവായ പോലീസുകാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button