Latest NewsNewsBusiness

ഉദ്യം പോർട്ടൽ: എംഎസ്എംഇ രജിസ്ട്രേഷനുകൾ 2 കോടി കവിഞ്ഞു, കൂടുതൽ വിവരങ്ങൾ അറിയാം

2020 ജൂലൈ ഒന്നിന് ആരംഭിച്ച ഉദ്യം പോർട്ടൽ മൂന്ന് വർഷം കൊണ്ടാണ് റെക്കോർഡ് രജിസ്ട്രേഷനുകൾ നേടിയത്

രാജ്യത്ത് ‘ഉദ്യം’ പോർട്ടലിലെ എംഎസ്എംഇ രജിസ്ട്രേഷനുകൾ രണ്ട് കോടി കവിഞ്ഞതായി റിപ്പോർട്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ, സർട്ടിഫിക്കേഷൻ പ്ലാറ്റ്ഫോമാണ് ഉദ്യം. 2020 ജൂലൈ ഒന്നിന് ആരംഭിച്ച ഉദ്യം പോർട്ടൽ മൂന്ന് വർഷം കൊണ്ടാണ് റെക്കോർഡ് രജിസ്ട്രേഷനുകൾ നേടിയത്. എംഎസ്എംഇ മന്ത്രി നാരായണൻ റാണെ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

പോർട്ടലിൽ ഇതുവരെ 1.94 കോടി സൂക്ഷ്മ സംരംഭങ്ങൾ, 5.54 ലക്ഷം ചെറുകിട സംരംഭങ്ങൾ, 52,000 ഇടത്തരം സംരംഭങ്ങൾ എന്നിവ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ഉദ്യം അസിസ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 30.93 ലക്ഷം ചെറുകിട സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ എംഎസ്എംഇ സംരംഭങ്ങളെ മുൻനിരയിലേക്ക് ഉയർത്താൻ നിരവധി തരത്തിലുള്ള പദ്ധതികൾ ഇതിനോടകം തന്നെ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

Also Read: യുവതിക്ക് നേരെ ആക്രമണം: വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, പൊലീസ് അന്വേഷണം

ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തതോ, അല്ലെങ്കിൽ ആവശ്യമില്ലാത്തതോ ആയ സംരംഭങ്ങളുടെ രജിസ്ട്രേഷനുകൾ നടത്തി അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ഔപചാരിക മേഖലയ്ക്ക് കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഈ വർഷം ജനുവരിയിൽ രൂപം നൽകിയ പ്ലാറ്റ്ഫോമാണ് ഉദ്യം അസിസ്റ്റ്.

shortlink

Post Your Comments


Back to top button