അയോധ്യയിലെ രാമജന്മഭൂമി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ പുണ്യനഗരങ്ങൾ കാണാനുള്ള അവസരം ഒരുക്കുകയാണ് ഐആർസിടിസി. ബഡ്ജറ്റ് റേഞ്ചിൽ ടൂറിസ്റ്റ് ട്രെയിനിൽ യാത്രയാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. ജൂലൈ 20-ന് കൊച്ചുവേളിയിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. 10 ദിവസത്തെ യാത്രയ്ക്കുശേഷം ജൂലൈ 31ന് തിരിച്ചെത്തും. ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര.
754 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എൽ.എച്ച്.ബി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, ടൂർ എസ്കോർട്ടിന്റെയും, സുരക്ഷാ ജീവനക്കാരുടെയും സേവനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ഇ-റോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒരാൾക്ക് നോൺ എസി യിൽ 24,340 രൂപയും, തേർഡ് എസിയിൽ 36,340 രൂപയുമാണ് നിരക്ക്. ഭക്ഷണവും മറ്റ് യാത്ര, താമസ ചെലവും ഉൾപ്പെടെയാണ് പാക്കേജ്.
Also Read: കാലവർഷം ശക്തി പ്രാപിക്കുന്നു, നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത
Post Your Comments