സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘനാളായുള്ള കാത്തിരിപ്പിനൊടുവിൽ വിവോ വൈ36 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒട്ടനവധി സവിശേഷതകൾ ഉള്ള മിഡ് റേഞ്ച് ഹാൻഡ്സെറ്റാണ് വിവോ വൈ36. നേരത്തെ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട സൂചനകൾ വിവോ പങ്കുവെച്ചിരുന്നു. വിവോ വൈ36 ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.64 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന വിവോ വൈ36 സ്മാർട്ട്ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ കാര്യങ്ങൾ
44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു അത്യാകർഷകമായ ഫീച്ചർ. പ്രധാനമായും ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഗിറ്റാർ അക്വ, മെറ്റിയോർ ബ്ലാക്ക്, വൈബ്ര എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാൻ സാധിക്കും. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വിവോ വൈ36-ന്റെ ഇന്ത്യൻ വിപണി വില 16,999 രൂപയാണ്. വിവോ ഇ-സ്റ്റോർ മുഖാന്തരമാണ് ഇവ വിൽപ്പനയ്ക്ക് എത്തുന്നത്.
Post Your Comments