KeralaLatest NewsNews

നിഖില്‍ വിഷയത്തില്‍ മലക്കംമറിഞ്ഞ് ബാബുജാന്‍

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്‍. അഡ്മിഷന്‍ കാലയളവില്‍ നിരവധി പേര്‍ സമീപിക്കാറുണ്ട്. ആര്‍ക്കൊക്കെ വേണ്ടി ശുപാര്‍ശ ചെയ്തുവെന്ന് ഓര്‍ത്തിരിക്കാനാകില്ലെന്ന് ബാബുജാന്‍ പ്രതികരിച്ചു.

Read Also: നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: വയോധികൻ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

മാനദണ്ഡങ്ങള്‍ പാലിച്ച് അഡ്മിഷന്‍ നല്‍കേണ്ടത് കോളജുകളാണ്. തന്നെ ബന്ധപ്പെടുത്താന്‍ സത്യവിരുദ്ധമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയിട്ടില്ലെന്നും രണ്ടര മാസം ഇതിനായി എന്നും ബാബുജാന്‍ പറയുന്നു. തന്നെ നേരിട്ടറിയുന്ന എല്ലാവര്‍ക്കും തന്റെ പ്രവര്‍ത്തന രീതി അറിയാം. നിയമവിരുദ്ധ കാര്യങ്ങള്‍ക്കോ സര്‍വകലാശാലയ്ക്ക് പേരുദോഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്കോ കൂട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിജി അഡ്മിഷന് സമയം നീട്ടി നല്‍കിയത് ഓണ്‍ലൈന്‍ അഡ്മിഷന്‍ സമിതിയാണ്. ഓണ്‍ലൈന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലെന്നും കെ എച്ച് ബാബുജാന്‍ വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button