Latest NewsNewsIndia

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു

താന്‍ പുരുഷ ലിംഗത്തിലേക്ക് മാറുമെന്നും പേര് സുചേതന്‍ എന്നാക്കുമെന്നും സുചേതന

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താന്‍ പുരുഷ ലിംഗത്തിലേക്ക് മാറുമെന്നും പേര് സുചേതന്‍ എന്നാക്കുമെന്നും സുചേതന പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ എല്‍ജിബിടിക്യു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത സുചേതന, താന്‍ പുരുഷനാണെന്നും ശാരീരികമായി അങ്ങനെയാവാനാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു.

Read Also: പാകിസ്താനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്

‘ഞാന്‍ പ്രായപൂര്‍ത്തിയായ ഒരാളാണ്. എനിക്കിപ്പോള്‍ 41 വയസായി. എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എനിക്കിപ്പോ സ്വയം എടുക്കാം. അതുപോലെയാണ് ഞാന്‍ ഇക്കാര്യത്തിലും തീരുമാനമെടുക്കുക. മാനസികമായി സ്വയം പുരുഷനെന്ന് കരുതപ്പെടുന്നവര്‍ പുരുഷന്മാര്‍ തന്നെയാണ്. ഞാന്‍ അങ്ങനെ തന്നെയാണ്. ഇപ്പോള്‍ ശാരീരികമായും എനിക്ക് അങ്ങനെയാവണം. ഞാന്‍ തീരുമാനമെടുത്തു. പോരാടും. എനിക്ക് ആ ധൈര്യമുണ്ട്.”- ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചേതന പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button