KeralaLatest News

ആദ്യമായി തൊഴിൽ തേടുന്നയാൾ ഈ പരിചയ സർട്ടിഫിക്കറ്റ് എങ്ങനെ ഹാജരാക്കും? യുവാക്കളെ കളവു ചെയ്യാൻ പ്രേരിപ്പിക്കുന്നു’- അശോകൻ

കെ വിദ്യയുടെ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി അശോകൻ ചരുവിൽ. ആദ്യമായി ജോലി തേടുന്ന ആളുകൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതാണ് യുവാക്കളെ കളവ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. യുവാക്കളെ കളവു ചെയ്യാൻ പ്രേരിപ്പിക്കുന്ന അധികാരികൾക്കും നേതാക്കൾക്കും ഇവിടെ ഞെളിഞ്ഞു നിൽക്കാൻ അവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു.

അശോകൻ ചരുവിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ൻ്റമ്മോ!
ഭീകരവാർത്ത!
പ്രസിദ്ധമായ വിഷുപ്പതിപ്പ് മത്സരത്തിൽ സമ്മാനം നൽകി മാതൃഭൂമി ആദരിച്ച കഥയെഴുത്തുകാരിയാണ് എന്നോർക്കണം.
പഠിക്കുന്ന കാലത്ത് ഞാൻ പങ്കെടുത്ത് ദയനീയമായി പരാജയപ്പെട്ട മത്സരമാണ്.
പത്തു പാപങ്ങളും ചെയ്യാൻ എഴുത്തുകാർക്ക് അവകാശമുണ്ടെന്ന് ഴാങ് ഷെനെയോ നമ്മുടെ ബാലചന്ദ്രനോ പറഞ്ഞിട്ടില്ലേ? എന്തായാലും എന്നെങ്കിലും എസ്.എഫ്.ഐ.യിൽ പ്രവർത്തിച്ചിട്ടുള്ള എഴുത്തുകാർക്ക് അത് ബാധകമല്ല എന്ന് മനസ്സിലായി! ?
ജീവിക്കാൻ ഒരു തൊഴിൽ കിട്ടാൻ യുവാക്കൾ എന്തു അതിക്രമവും ചെയ്യും എന്ന അവസ്ഥയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട അതിക്രമം സ്വകാര്യ സ്കൂളുകളിലും കോളേജുകളിലും ലക്ഷക്കണക്കിന് രൂപ കോഴ കൊടുക്കുന്നു എന്നതാണ്.
ആ കോഴ വാങ്ങിക്കുന്നവർ സമൂഹത്തിൽ നവരത്നങ്ങളായി പരിശോഭിക്കുന്നു!
മറ്റൊന്നാണ് വ്യാജ തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ. ആദ്യമായി ഒരു തൊഴിൽ തേടുന്നയാൾ ഈ പരിചയ സർട്ടിഫിക്കറ്റ് എവിടെന്ന് കിട്ടും? എങ്ങനെ ഹാജരാക്കും?
ഞാൻ പി.എസ്.എസിയിൽ ഉണ്ടായിരുന്ന കാലത്ത് തൊഴിൽപരിചയം യോഗ്യതയിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തിരുന്നു.
ഇപ്പോഴത്തെ അവസ്ഥ അറിയില്ല.
യുവാക്കളെ കളവു ചെയ്യാൻ പ്രേരിപ്പിക്കുന്ന അധികാരികൾക്കും നേതാക്കൾക്കും ഇവിടെ ഞെളിഞ്ഞു നിൽക്കാൻ അവകാശമില്ല.
വിദ്യ എന്ന തൊഴിലന്വേഷക നിയമത്തിൻ്റെ മുന്നിൽ നിൽക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button