Latest NewsKeralaNews

പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം: പ്രതി മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസ്

മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ പ്രതി മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസ്. ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കാത്തതിനാലാണ് മുജീബ് പഞ്ചായത്ത് ഓഫീസിന് തീവെച്ചത്. പൊതുമുതൽ നശിപ്പിച്ച കുറ്റവും മുജീബിനെതിരെ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.

Read Also: കേരളം ഏറ്റവും സമാധാനപരമായ സംസ്ഥാനമെന്ന് ജോണ്‍ ബ്രിട്ടാസ്: 21ആം നൂറ്റാണ്ടിലെ വലിയ തമാശയെന്നു അണ്ണാമലൈ‍

ഓഫീസിലെ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണം കഴിക്കാൻ പുറത്തു പോയ സമയത്താണ് മുജീബ് ഓഫീസ് കെട്ടിടത്തിന് തീവെച്ചത്. ഓഫീസിലെ കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഫയലുകളും പൂർണമായും കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് തീ അണച്ചത്. തീവെച്ചതിന് ശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയിൽ ഒളിച്ച മുജീബ് അവിടെവച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

Read Also: പ്രധാനമന്ത്രി മോദി നയിച്ച യോഗ സെഷന്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ച് ഗിന്നസ് അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button