Latest NewsNewsBusiness

ജൂലൈയിൽ ബാങ്കിൽ പോകാൻ പ്ലാനുണ്ടോ? ഈ അവധി ദിനങ്ങൾ തീർച്ചയായും അറിയൂ

ജൂലൈ മാസത്തിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്

ഓൺലൈൻ പണമിടപാടുകൾ സജീവമാണെങ്കിലും ബാങ്കുകളുടെ ശാഖകൾ സന്ദർശിക്കുന്നവർ നിരവധിയാണ്. ബാങ്കുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. അതിനാൽ, ബാങ്കിൽ എത്തുന്നതിന് മുൻപ് അതത് മാസത്തെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

ജൂലൈ മാസത്തിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളത്. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികൾ അനുസരിച്ച്, ആകെ അവധി ദിനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്ക് പ്രവർത്തിക്കില്ല. ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

ജൂലൈ 04 – ഞായറാഴ്ച – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 10 – ശനി – മാസത്തിലെ രണ്ടാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ അവധി
ജൂലൈ 11 – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 15 – വ്യാഴാഴ്ച – വൈ.എം.എ. ദിവസം/രാജ സംക്രാന്തി മിസോറാമിലെയും ഒഡീഷയിലെയും ബാങ്ക് അവധി
ജൂലൈ 18 – ഞായറാഴ്ച – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 20 – ചൊവ്വാഴ്ച – കാങ് (രഥജാത്ര)/രഥ യാത്ര ഒഡീഷയും മണിപ്പൂരും ബാങ്ക് അവധി
ജൂലൈ 24 – ശനി – മാസത്തിലെ നാലാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ ബാങ്ക് അവധി
ജൂലൈ 25 – ഞായറാഴ്ച – ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 26 – തിങ്കളാഴ്ച – ഖർച്ചി പൂജ ത്രിപുര ബാങ്ക് അവധി
ജൂലൈ 28 – ബുധനാഴ്ച – ഈദ്-ഉൽ-അദ്ഹ മഹാരാഷ്ട്ര, ജമ്മു & കാശ്മീർ, കേരളം ബാങ്ക് അവധി
ജൂലൈ 29 – വ്യാഴാഴ്ച – ഈദ്-ഉൽ-അദ്ഹ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ ബാങ്ക് അവധി
ജൂലൈ 30 – വെള്ളിയാഴ്ച – റെംന നി/ഈദ്-ഉൽ-അദാ മിസോറം, ഒഡീഷ ബാങ്ക് അവധി

Also Read: ശീതള്‍ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button