
കോടികളുടെ വായ്പ റീഫിനാൻസിംഗ് നടത്താനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം 32,000 കോടി രൂപയുടെ വായ്പ റീഫിനാൻസിംഗിനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ബാങ്കുകളുടെ സഹായം തേടുന്നതാണ്. കൂടാതെ, ഓഹരികൾ വിറ്റഴിക്കുന്നത് വഴി 21,000 കോടി രൂപയുടെ ധനസമാഹരണം നടത്താനും അദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം എസിസി ലിമിറ്റഡ്, അംബുജ സിമന്റ് എന്നിവ ഏറ്റെടുക്കുന്നതിനായി എടുത്ത വിവിധ കാലയളവിലെ വായ്പ റീഫിനാൻസിംഗുമായി ബന്ധപ്പെട്ടാണ് അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നത്. ഇതിനോടൊപ്പം അദാനിയുടെ നിലവിലുള്ള വായ്പ ദാതാക്കളായ സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബാർക്ലേസ്, ഡ്യുഷെ ബാങ്ക് എന്നിവ ഉൾപ്പെടെ രണ്ട് തായ്‌വാൻ ബാങ്കുകളുമായും, ഒരു മലേഷ്യൻ ബാങ്കുമായും ഇതിനോടകം ചർച്ച ആരംഭിച്ചിട്ടുണ്ട്. വായ്പാ ദാതാക്കളുമായി നടത്തുന്ന ചർച്ചയിൽ വായ്പാ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ പുനർനിർമ്മിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Also Read: കാപ്പാ നിയമം ലംഘിച്ചു: ഡ്രാക്കുള ബാബു പിടിയിൽ
Post Your Comments