ചെന്നൈ: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത് എത്തി. അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണമെന്നും, ബിസിസിഐയിലുള്ള മകനെ നോക്കാനാണ് അമിത് ഷായ്ക്ക് താല്‍പ്പര്യമെന്നും സുബ്രഹ്മണ്യം സ്വാമി വിമര്‍ശിച്ചു.
Read Also: അപരിചിതനായ യുവാവ് വീടിന്റെ ടെറസിൽ താമസിച്ചത് രണ്ടു ദിവസം: പിടികൂടി പൊലീസിലേൽപ്പിച്ചു
മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യമുന്നിയിച്ചു. നേരത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ പ്രസ്താവന ഇറക്കിയിരുന്നു. മണിപ്പൂരില്‍ കലാപത്തില്‍ 249 പള്ളികള്‍ തകര്‍ക്കപ്പെട്ടതായും കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments