Latest NewsNewsLife StyleHealth & Fitness

തടി വെയ്ക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

സത്യത്തിൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരേക്കാൾ ബുദ്ധിമുട്ടുന്നത് കുറച്ചെങ്കിലും വണ്ണം വെക്കാനുള്ള വഴികൾ തേടുന്നവരാണ്. ശരീരഭാരം വർദ്ധിപ്പിച്ച് ആകാരഭംഗി മെച്ചപ്പെട്ടതാക്കാൻ എന്ത് സാഹസവും ചെയ്യാൻ ഇക്കൂട്ടർ തയ്യാറാണ്.

ആളുകളുടെ പലവിധത്തിലുള്ള ഉപദേശങ്ങൾ സഹിച്ചാണ് ഇവർ ദിവസങ്ങൾ തള്ളി നീക്കുന്നതുപോലും. മറ്റുള്ളവരുടെ കണ്ണിൽ ഇവർ ഒന്നും ആഹാരം കഴിക്കാത്തവരും ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നല്കാത്തവരുമാണ്. അക്കാരണത്താൽ തന്നെ മെലിഞ്ഞിരിക്കുന്നവരെ കാണുമ്പോൾ ഉപദേശങ്ങളുടെയും നിർദേശങ്ങളുടെയും കെട്ടഴിക്കാൻ എല്ലാവർക്കും നല്ല മിടുക്കാണ്. വാസ്തവത്തിൽ ഈ ഉപദേശങ്ങളൊക്കെ മെലിഞ്ഞവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ കുറച്ചൊന്നുമല്ല.

Read Also : കേരളത്തില്‍ വീണ്ടും ലൗ ജിഹാദ്, ഇരയായത് ക്രിസ്ത്യന്‍ യുവതി, ഹൈക്കോടതിയെ സമീപിച്ച് പിതാവ്

വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവർ പ്രോട്ടീൻ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങണം. കാരണം ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മസിൽ വികസിക്കാനുൾപ്പടെ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ കണ്ടിട്ടില്ലേ? കൂടാതെ, അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ധാന്യവർഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവിൽ കഴിക്കാം.

ശരീരഭാരം വർദ്ധിപ്പിക്കാൻ രാവിലെയും വൈകീട്ടും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കാം. ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെയ്റ്റ് ഗെയിൻ മിൽക്ക്ഷേക്കുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. പാലുപയോഗിച്ച് ഉണ്ടാക്കുന്ന സ്മൂത്തികളും ഇടയ്ക്ക് കുടിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button