മണിപ്പൂർ : കേന്ദ്ര മന്ത്രി ആര്.കെ.രഞ്ജൻ സിങ്ങിന്റെ വീട് അഗ്നിക്കിരയാക്കി 1,200 ഓളം വരുന്ന ആള്‍ക്കൂട്ടം. വിദേശകാര്യ സഹമന്ത്രി ആര്.കെ. രഞ്ജൻ സിങ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് മന്ത്രിയുടെ ഇംഫാലിലെ വീടിന് ആൾകൂട്ടം തീവെച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥരും ആള്‍ക്കൂട്ടവും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മന്ത്രിയുടെ വീടിന് നേരെ ആള്‍ക്കൂട്ടം വിവിധ ഭാഗങ്ങളില്‍ നിന്നായി പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്. ഇംഫാലില്‍ കര്‍ഫ്യൂ നിലനില്‍ക്കെയാണ് ആക്രമണം.
സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണ തകര്‍ച്ചയിലാണെന്നും അക്രമത്തില്‍ താൻ ഞെട്ടലിലാണെന്നും കേന്ദ്ര മന്ത്രി ആര്.കെ.രഞ്ജൻ സിങ് പറഞ്ഞു. ‘ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഞാനിപ്പോള്‍ കേരളത്തിലാണ് ഉള്ളത്. വീടിന് നേരെയുണ്ടായ ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പെട്രോള്‍ ബോംബുകളുമായിട്ടാണ് അക്രമികള്‍ വന്നത്. സ്വന്തം നാട്ടില്‍ ഈ ആക്രമണം കാണുമ്പോള്‍ വളെര വേദന തോന്നും’- രഞ്ജൻ സിങ് പറഞ്ഞു.
Post Your Comments