തൃശൂർ: തട്ടിപ്പ് കേസ് പ്രതി പൂമ്പാറ്റ സിനി അറസ്റ്റിൽ. കാപ്പ നിയമപ്രകാരമാണ് സിനിയെ അറസ്റ്റ് ചെയ്തത്. തൈക്കാട്ടുശ്ശേരിയിലെ വാടകവീട്ടിൽ നിന്നാണ് ഒല്ലൂർ പോലീസ് ഇവരെ പിടികൂടിയത്. എറണാകുളം സ്വദേശിനിയാണ് സിനി.
സിനി ഗോപകുമാരെന്ന ഇവർ പൂമ്പാറ്റ സിനിയെന്നാണ് അറിയപ്പെടുന്നത്. ഏകദേശം 35ഓളം കേസുകളിൽ പ്രതിയാണിവർ. മുക്കുപണ്ടം പണയം വെക്കുക, മോഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയാണ് സിനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ. ഇവർക്കെതിരെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ കളക്ടർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Post Your Comments