Latest NewsIndiaNews

എംപി സത്യനാരായണന്റെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി, ഹൈവേയിൽ ഉപേക്ഷിച്ചു : അഞ്ചുമണിക്കൂറിനകം രക്ഷിച്ച്‌ പൊലീസ്

വിശാഖപട്ടണം ലോക്‌സഭ എംപിയാണ് സത്യനാരായണന്‍.

വിശാഖപട്ടണം: വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംപിയായ എം വി വി സത്യനാരായണന്റെ ഭാര്യയെയും മകനെയും ഓഡിറ്ററെയും തട്ടിക്കൊണ്ടുപോയി. ആന്ധ്ര ഭരിക്കുന്ന വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാഖപട്ടണം ലോക്‌സഭ എംപിയാണ് സത്യനാരായണന്‍. ഇദ്ദേഹം ഹൈദരാബാദിലായിരുന്ന സമയത്താണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.

കോല വെങ്കിട ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എംപിയുടെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. അക്രമി സംഘത്തില്‍ നിന്ന് മൂവരെയും അഞ്ചുമണിക്കൂറിനകം രക്ഷപ്പെടുത്തിയതായി വിശാഖപട്ടണം സിറ്റി പൊലീസ് അറിയിച്ചു.

read also: തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു: പ്രതിസന്ധിയിലായി ചൈന

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂവരെയും രക്ഷപ്പെടുത്തിത്. ഇന്ന് രാവിലെ എട്ടുമണിക്ക് എംപിയുടെ ഓഡിറ്ററെ തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ലഭിച്ച വിവരം. ഓഡിറ്ററുടെ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമിസംഘം കാറില്‍ പത്മനാഭം പ്രദേശത്തേയ്ക്കാണ് സഞ്ചരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതികളെ വളഞ്ഞ് പിടികൂടുകയായിരുന്നു. വഴിമധ്യേ ഹൈവേയില്‍ മൂവരെയും ഉപേക്ഷിച്ചതായി അക്രമിസംഘം മൊഴി നല്‍കി. ഹൈവേയില്‍ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് ബസില്‍ കയറി മൂവരും വീട്ടില്‍ തിരിച്ചെത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

shortlink

Post Your Comments


Back to top button