KeralaNews

വിദ്യയെ വ്യാജരേഖ ചമയ്ക്കാന്‍ 16 ലക്ഷം എസ്എഫ്‌ഐക്കാരില്‍ ഒരാള്‍ ഇടപെട്ടു എന്ന് തെളിയിക്കൂ.. വെല്ലുവിളിച്ച് ആര്‍ഷോ

പാലക്കാട്: മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്റെ മാര്‍ക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തില്‍ തിരുത്തിയതെന്നാണ് കരുതിയതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങള്‍ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാന്‍ ഏതെങ്കിലും എസ്എഫ്‌ഐക്കാര്‍ സഹായിച്ചെന്ന് തെളിയിക്കണം. എങ്കില്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഷോ പറഞ്ഞു.

Read Also: കരിപ്പൂരില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി പൊന്നാനി സ്വദേശി പിടിയില്‍

വിദ്യയെ വ്യാജരേഖ ചമയ്ക്കാന്‍ 16 ലക്ഷം എസ്എഫ്‌ഐക്കാരില്‍ ഒരാള്‍ ഇടപെട്ടു എന്ന് തെളിയിക്കൂ. ഒരാള്‍ ഇടപെട്ടു എന്ന തെളിവ് തന്നാല്‍ ആ നിമിഷം നടപടിയെടുക്കും. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആര്‍ഷോയുടെ പ്രതികരണം. ഗൂഢാലോചന സംബന്ധിച്ചൊക്കെ കൃതമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ കോളേജ് പ്രിന്‍സിപ്പല്‍ പോലും വ്യാജ രേഖ എടുത്ത് കാണിച്ചു. താന്‍ ഫീസ് അടച്ച് പരീക്ഷക്ക് അപേക്ഷ നല്‍കിയെന്നു വ്യാജമായി പ്രചരിപ്പിച്ചുവെന്നും ആര്‍ഷോ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button