![](/wp-content/uploads/2023/06/soap.jpg)
ശരീരം ശുദ്ധിയാക്കേണ്ടത് നമ്മുടെ അത്യാവശ്യമാണ്. അതിനായി കുളിക്കുന്നത് പ്രധാനമാണ്. നല്ല സുഗന്ധം പരത്തുന്ന സോപ്പ് തേച്ചുള്ള കുളിയാണ് നമ്മളിൽ പലർക്കും ഏറെ ഇഷ്ടം. എന്നാൽ, സോപ്പുതേച്ചുള്ള കുളി അത്ര നല്ലതല്ലെന്ന് പുതിയ പഠനം.
ചില സുഗന്ധമുള്ള സോപ്പുകള്‍ അപകടകാരിയായ കൊതുകുകളെ ആകര്‍ഷിക്കുന്നുവെന്നാണ് കണ്ടെത്തല്‍. സോപ്പുതേച്ചുള്ള കുളിയൊക്കെ കഴിഞ്ഞ് വന്നിരിക്കുമ്പോള്‍ ചുറ്റും കൊതുകുകള്‍ കൂടുന്നുണ്ടെങ്കില്‍ ഇതാണ് കാരണം. യു.എസിലെ വിര്‍ജീനിയ ടെക് സര്‍വകലാശാലക്ക് കീഴിലെ കോളജ് ഓഫ് അഗ്രികള്‍ച്ചര്‍ ആൻഡ് ലൈഫ് സയൻസസിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ശാസ്ത്ര ജേണലായ ‘ഐസയൻസി’ലാണ് സോപ്പിന്റെ സുഗന്ധം കൊതുകിനെ വിളിച്ചുവരുത്തുമെന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
READ ALSO:റസ്റ്റോറന്റിൽ ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ തല്ലുമാല: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സസ്പെൻഷൻ
ആളുകളുടെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധവും, സോപ്പുതേച്ച് കുളിച്ച ശേഷമുള്ള ഗന്ധവും ശേഖരിച്ച് നടത്തിയ പഠനത്തിൽ ഡോവ്, ഡയല്, നേറ്റീവ്, സിംപിള്‍ ട്രൂത്ത് തുടങ്ങിയ പ്രമുഖ സോപ്പുകളാണ് ഇവർ തിരഞ്ഞെടുത്തിരുന്നത്. ചില പ്രത്യേക ഗന്ധങ്ങള്‍ കൊത്തുകളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്ന് കണ്ടെത്തി.
പഴത്തിന്റെയും പൂവുകളുടെയും ഗന്ധമുള്ള സോപ്പുകള്‍ കൊതുകുകളെ കൂടുതലായി ആകര്‍ഷിക്കുന്നുവെന്നും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഗന്ധമുള്ള സോപ്പുകള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments