![](/wp-content/uploads/2023/06/big-.jpg)
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ അവസരം ലഭിക്കാനുള്ള ടാസ്‍കാണ് ഇപ്പോൾ നടക്കുന്നത്. ‘പിടിവള്ളി’ എന്ന് പേരിട്ടിരുന്ന ഒരു ടാസ്‍കിൽ സെറീന വിജയിച്ചത് കള്ളക്കളി നടത്തിയാണെന്നു ആരോപിച്ചു പ്രേക്ഷകർ രംഗത്ത്.
നീളമുള്ള ഒരു കയറിലെ പിടിവിടാതിരിക്കുകയെന്നതായിരുന്നു ടാസ്‍കില്‍ ചെയ്യേണ്ടിയിരുന്നത്. ചുവപ്പ് നിറത്തിലുള്ള കയറില്‍ പിടിക്കാനുള്ള സ്ഥലം കറുത്ത നിറത്തില്‍ മാര്‍ക്ക് ചെയ്‍തിരുന്നു. കയറിലുള്ള ‘പിടിവിട്ടാല്‍’ ആ മത്സരാർത്ഥി ഗെയിമിൽ നിന്നും പുറത്താകും. ആദ്യം പുറത്താവുന്നയാള്‍ക്ക് ഒരു പോയിന്‍റും അവസാനം വരെ പിടിച്ചുനില്‍ക്കുന്നയാള്‍ക്ക് 10 പോയിന്‍റുകളുമാണ് ലഭിക്കുമായിരുന്നത്. അവസാനം വരെ നിന്ന് 10 പോയന്റ് ലഭിച്ചത് സെറീനയ്‍ക്കായിരുന്നു. എന്നാല്‍ ഇത് കള്ളക്കളിയാണ് എന്ന വിമര്‍ശനവുമായി എത്തിരിയിരിക്കുകയാണ് പ്രേക്ഷകര്‍.
കയറിലെ കറുത്ത ഭാഗത്തില്‍ നിന്ന് സെറീന പിടിവിട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് ആരോപണം. ഹൗസില്‍ കള്ളം പറയാത്തയാളാണ് താനെന്ന സെറീനയുടെ വാദത്തിനു ഇനി പ്രസക്തിയില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Post Your Comments