ന്യൂയോര്‍ക്ക്: കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ ന്യൂയോര്‍ക്ക് നഗരം പുക കൊണ്ട് മൂടിയിരുന്നു. പലര്‍ക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. വായുവിന്റെ ഗുണനിലവാരം മോശം സ്ഥിതിയിലായതിനാല്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ന്യൂയോര്‍ക്ക് നഗരം ഒന്നു തെളിഞ്ഞത്. എന്നാല്‍, പുക അടങ്ങിയെങ്കിലും ന്യൂയോര്‍ക്ക് നഗരത്തെ ഇപ്പോള്‍ വലയ്ക്കുന്നത് തേനീച്ചകളുടെ കൂട്ടായ ആക്രമണമാണ്. ടൈം സ്‌ക്വയറിന് ചുറ്റും തേനീച്ച കൂട്ടം വിലസുകയാണ്. നഗരത്തിലെ പ്രശസ്തമായ മാന്‍ഹാട്ടനിലും തേനീച്ച ശല്യം രൂക്ഷമാണ്.
നഗരത്തിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ് തേനീച്ച കൂട്ടം. നിരത്തില്‍ തേനീച്ച കൂട്ടം പറക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതോടെ ന്യൂയോര്‍ക്ക് നഗരം പോലീസ് വളഞ്ഞു. തേനീച്ചകളെ പിടിക്കുന്നതിനായി അതില്‍ വൈദഗ്ധ്യം തെളിച്ചവരെ അധികൃതര്‍ നിയോഗിച്ചിരിക്കുകയാണ്.
Post Your Comments