Latest NewsKeralaNews

13 വയസുകാരിയെ പീഡിപ്പിച്ചു: പ്രതി പിടിയില്‍ 

തിരുവനന്തപുരം: 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ആണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ സിജോ ആണ് പിടിയിലായത്.

അഞ്ചുതെങ്ങിലെ അയ്യപ്പന്‍തൊട്ടടുത്തു നിന്നും കയിക്കര ആണ്ടിതിട്ടയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അഞ്ചുതെങ്ങ് പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്ടിതിട്ടയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്.

പ്രതി സിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button