ഛത്തീസ്ഗഡിലെ മൈത്രി ബാഗ് മൃഗശാലയിൽ മൂന്ന് കടുവക്കുഞ്ഞുങ്ങൾ കൂടി പിറന്നു. രക്ഷ എന്ന പേരുള്ള വെള്ളക്കടുവയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. രക്ഷയും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനം, നിരീക്ഷണം എന്നിവയ്ക്കായി വെറ്റിനറി നിയമങ്ങൾ പാലിച്ചുള്ള ഇരുണ്ട മുറിയിലാണ് രക്ഷയെയും കുഞ്ഞുങ്ങളെയും പാർപ്പിച്ചിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി നാല് മാസമാണ് നിരീക്ഷണം തുടരുക. നിലവിൽ, ആരോഗ്യകരമായ വളർച്ച ഉറപ്പുവരുത്താൻ പ്രത്യേക വൈറ്റമിൻ അടങ്ങിയ ആരോഗ്യ സപ്ലിമെന്റുകൾ നൽകുന്നുണ്ട്. കുഞ്ഞുങ്ങൾ പൂർണ്ണ ആരോഗ്യം കൈവരിച്ചാൽ മൃഗശാലയിലെ എത്തുന്നവർക്ക് കടുവക്കുഞ്ഞുങ്ങളെ കാണാനുള്ള അവസരം ഒരുക്കുന്നതാണ്. മൂന്ന് കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ, മൃഗശാലയിലെ ആകെ വെള്ളക്കടുവകളുടെ എണ്ണം ഒമ്പതായി ഉയർന്നിട്ടുണ്ട്. 1997- ലാണ് മൈത്രി ബാഗ് മൃഗശാലയിൽ ആദ്യമായി വെള്ളക്കടുവ എത്തുന്നത്.
Also Read: ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്റെ കാശ് വേണം, ഞാനിപ്പോള്‍ അമ്പലത്തില്‍ പോകാറില്ല : സലിം കുമാര്‍
Post Your Comments