എസ്‌യുവി വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുന്നു! എലവേറ്റുമായി ഹോണ്ട, അടുത്ത മാസം ബുക്കിംഗ് ആരംഭിച്ചേക്കും

ഹോണ്ട എലവേറ്റ് ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്

വിപണിയിൽ എസ്‌യുവി വാഹനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ പുതിയ മോഡൽ എസ്‌യുവിയുമായി എത്തിയിരിക്കുകയാണ് ഹോണ്ട. എസ്‌യുവി എലവേറ്റ് എന്ന മോഡലാണ് ആഗോളതലത്തിൽ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. മറ്റു മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും, ഫീച്ചറുകളിലും എസ്‌യുവി എലവേറ്റ് വ്യത്യസ്ഥത പുലർത്തുന്നുണ്ട്. നിലവിൽ, മോഡലിന്റെ ഔദ്യോഗിക ലോഞ്ചും, വിലയും സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ കമ്പനി നടത്തിയിട്ടില്ല. അതേസമയം, എസ്‌യുവി എലവേറ്റിന്റെ ബുക്കിംഗ് ജൂലൈ മുതൽ ആരംഭിക്കുന്നതാണ്.

ഹ്യുണ്ടായി ക്രെറ്റയുടെ അളവുകൾക്ക് സമാനമായ രീതിയിൽ എലവേറ്റിന് 4,312 എംഎം നീളവും, 1,650 എംഎം ഉയരവും, 2,650 എംഎം വീൽബേസുമാണ് നൽകിയിരിക്കുന്നത്. 458 ലിറ്റർ ബൂട്ട് സ്പേസും, 220 എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണുളളത്. എൽഇഡി ഹെഡ് ലൈറ്റുകൾക്ക് താഴെയായി രണ്ട് ഫോഗ് ലാമ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഡോ ലൈൻ കട്ടിയുള്ള സഇ-പില്ലറിലേക്ക് കയറി നിൽക്കുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.

Also Read: ഇബ്രാഹിം കുട്ടിയെ കൂട്ടിയത് വീടിനു താഴെ കനാലിന്റെ കലുങ്കിനടിയിൽ വന്നാൽ എന്തോ ഒന്ന് കാണിച്ചു നൽകാം എന്ന് പറഞ്ഞ്

ഹോണ്ട എലവേറ്റ് ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി സെഡാനിൽ നിർമ്മിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമാണിത്. നിലവിൽ, ഒരു എൻജിൻ ഓപ്ഷനിൽ മാത്രമാണ് എലവേറ്റ് ലഭ്യമാകുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിനുള്ളത്. അധികം വൈകാതെ തന്നെ ഒരു ഹൈബ്രിഡ് എൻജിൻ ഓപ്ഷനിലും വാഹനം ലഭ്യമാക്കുമെന്നാണ് സൂചന.

Share
Leave a Comment