ന്യൂയോര്‍ക്ക്: ലോകകേരളസഭാ മേഖലാ സമ്മേളനത്തിന് പണം പിരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകേരളസഭാ സമ്മേളനത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ ഉദ്ഘാടന വേദിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ലെന്നും മനഃപൂര്‍വ്വം വിവാദങ്ങളുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പണപ്പിരിവെന്ന ആക്ഷേപത്തിന് തന്റെ ചുറ്റും ഇരിക്കുന്നവര്‍ എത്ര ലക്ഷം അതിനായി ചെലവാക്കിയെന്ന് അറിയില്ലെന്ന് പരിഹാസരൂപേണ മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Read Also: ഭർത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ: നിയമം ദുരുപയോഗപ്പെടുത്തിയതിനെതിരെ ഹൈക്കോടതി നടപടി
സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണോ സ്പോണ്‍സര്‍ഷിപ്പ് നടക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. നട്ടാല്‍പൊടിക്കാത്ത നുണപ്രചരിപ്പിക്കാനാണ് ശ്രമമുണ്ടായത്. ലോക കേരള സഭ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. സമ്മേളനവേദിയില്‍ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Post Your Comments