Latest NewsKeralaNews

OLX ല്‍ നിന്നും വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ഡോക്ടറേറ്റിനെ ജനകീയമാക്കുവാന്‍ സംഭാവന നല്‍കിയ ചിന്തയ്ക്ക് ബിഗ് സല്യൂട്ട്

ചിന്ത സഖാവ് ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍ നമ്മള്‍ കരഞ്ഞുപോകും,നിലവില്‍ OLX ല്‍ നിന്നും വാങ്ങാന്‍ പോലും കഴിയുന്ന തരത്തില്‍ ഡോക്ടറേറ്റ് ഡിഗ്രിയെ ജനകീയമാക്കുവാന്‍ മികച്ച രീതിയില്‍ സംഭാവന നല്‍കിയ ചിന്തയ്ക്ക് ബിഗ് സല്യൂട്ട്: വൈറലായി അഞ്ജുവിന്റെ കുറിപ്പ്

തിരുവനന്തപുരം: ചിന്ത സഖാവ് ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍ നമ്മള്‍ കരഞ്ഞുപോകുമെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി. ബൂര്‍ഷ്വാസികളായ ഇംഗ്ലീഷുകാരുടെ ഉച്ചാരണവും സ്ഫുടതയും ഒന്നുമല്ല അധ്വാനിക്കുന്ന ജനതയുടെ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സഖാത്തി ചിന്ത ആംഗലേയത്തില്‍ സംസാരിക്കുമ്പോള്‍ ഉള്ളതെന്ന് അഞ്ജു ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിന്തയുടെ ഇംഗ്ലീഷിലുള്ള സംസാരത്തെ കുറിച്ച് പറയുന്നത്.

Read Also:മകന്‍റെ ജന്മദിന ആഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ അപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം 

ബൂര്‍ഷ്വാസികളായ ഇംഗ്ലീഷുകാര്‍ രൂപപ്പെടുത്തിയ ശൈലിക്കും ഇച്ചാരണത്തിനും വ്യകരണത്തിനും അനുസരിച്ചേ ഇംഗ്ലീഷ് എഴുതാവൂ, പറയാവൂ എന്ന കൊളോണിയല്‍ ചിന്താസരണിയുടെ കടയ്ക്കല്‍ ആഞ്ഞുവെട്ടി കൊണ്ട് ആംഗലേയ ഭാഷയ്ക്ക് ഒരു സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമുണ്ടെന്ന് സഖാവ് ചിന്ത എത്ര സ്പഷ്ടവും വ്യക്തവുമായാണ് ആശയസംവേദനം നടത്തിയിരിക്കുന്നതെന്ന് അഞ്ജു തന്റെ കുറിപ്പിലൂടെ പരിഹസിക്കുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘ബൂര്‍ഷ്വാസികളായ ഇംഗ്ലീഷുകാരുടെ ഉച്ചാരണവും സ്ഫുടതയും ഒന്നുമല്ല അധ്വാനിക്കുന്ന ജനതയുടെ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സഖാത്തി ചിന്ത ആംഗലേയത്തില്‍ സംസാരിക്കുമ്പോള്‍ ഉള്ളത്. ബൂര്‍ഷ്വാസികളായ ഇംഗ്ലീഷുകാര്‍ രൂപപ്പെടുത്തിയ ശൈലിക്കും ഇച്ചാരണത്തിനും വ്യകരണത്തിനും അനുസരിച്ചേ ഇംഗ്ലീഷ് എഴുതാവൂ, പറയാവൂ എന്ന കൊളോണിയല്‍ ചിന്താസരണിയുടെ കടയ്ക്കല്‍ ആഞ്ഞുവെട്ടി കൊണ്ട് ആംഗലേയ ഭാഷയ്ക്ക് ഒരു സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമുണ്ടെന്ന് സഖാവ് ചിന്ത എത്ര സ്പഷ്ടവും വ്യക്തവുമായാണ് ആശയസംവേദനം നടത്തിയിരിക്കുന്നത്’.

‘നിലവില്‍ OLX ല്‍ നിന്നും വാങ്ങാന്‍ പോലും കഴിയുന്ന തരത്തില്‍ ഡോക്ടറേറ്റ് ഡിഗ്രിയെ ജനകീയമാക്കുവാന്‍ ഇടത് സര്‍ക്കാരിന് കഴിഞ്ഞുവെന്ന യാഥാര്‍ഥ്യം നമ്മള്‍ കാണാതിരുന്നു കൂടാ. അതിന് മികച്ച രീതിയില്‍ സംഭാവന നല്‍കിയ സഖാവ്. ചിന്തയുടെ ക്യൂബന്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഇന്നല്ലെങ്കില്‍ നാളെ ഇവിടെ ജൈവ വിപ്ലവം സൃഷ്ടിക്കും. തീര്‍ച്ച ക്യാപ്‌സ്യൂള്‍ തൊണ്ട നനയാതെ വിഴുങ്ങിയിട്ട് തിരിഞ്ഞു നിന്ന് നാല് അരുണ അഭിവാദ്യങ്ങള്‍ അഥവാ റെഡ് സല്യൂട്ട് ??????’

shortlink

Related Articles

Post Your Comments

Related Articles


Back to top button