യുപിഐ അക്കൗണ്ട് നിർമ്മിക്കാനും ആക്ടിവേറ്റ് ചെയ്യാനും പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ പേ. ഡെബിറ്റ് കാർഡ് നൽകി യുപിഐ പിൻ സെറ്റ് ചെയ്യുന്നതിന് പകരം, ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ഭൂരിഭാഗം ആളുകൾക്കും ആധാർ കാർഡ് ഉള്ള സാഹചര്യത്തിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്.
ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം തന്നെ തങ്ങളുടെ ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ, ആധാർ കാർഡും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. ആധാർ നമ്പർ ഉപയോഗിച്ച് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ, ആധാറിലെ വിവരങ്ങൾ ഒന്നും ഗൂഗിൾ പേയ്ക്ക് ലഭിക്കുകയില്ല. യുഐഡിഎഐ സെർവറുകളിൽ മാത്രമാണ് വെരിഫിക്കേഷൻ നടക്കുകയുള്ളൂ. ഇവ എങ്ങനെ ആക്ടിവേറ്റ് ചെയ്യണമെന്ന് പരിചയപ്പെടാം.
- ഗൂഗിൾ പേ ഡൗൺലോഡ് ചെയ്ത് സെറ്റപ്പ് സ്ക്രീൻ ഓപ്പൺ ചെയ്യുക
- തുടർന്ന് ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ആധാർ ഉപയോഗിച്ചും യുപിഐ ലോഗിൻ ഓപ്ഷൻ ദൃശ്യമാകും. ഇതിൽ ആധാർ തിരഞ്ഞെടുക്കുക.
- ആധാറിന്റെ ആദ്യത്തെ ആറ് അക്കങ്ങൾ രേഖപ്പെടുത്തുക
- ഒതന്റികേഷന്റെ ഭാഗമായി മൊബൈലിൽ വരുന്ന ഒടിപികൾ രേഖപ്പെടുത്തുക.
- വെരിഫിക്കേഷൻ പ്രക്രിയ പൂർത്തീകരിച്ചാൽ യുപിഐ പിൻ സെറ്റ് ചെയ്യാവുന്നതാണ്.
Also Read: കാപ്പനിയമം ലംഘിച്ച് വീട്ടിലെത്തി: പ്രതി പിടിയിൽ
Post Your Comments