Latest NewsKeralaNews

കഞ്ചാവ് വേട്ട: ഒഡീഷ സ്വദേശി അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് കഞ്ചാവ് വേട്ട. സ്പെഷ്യൽ സ്‌ക്വാഡ് ഒഡീഷാ സ്വദേശിയിൽ നിന്ന് 7. 6 കിലോഗ്രാം കഞ്ചാവ് പിടികൂടി. കണയന്നൂർ കലൂർ കടവന്ത്ര റോഡിൽ വച്ചാണ് ഒഡീഷ സ്വദേശി ജീബൻ റായിറ്റ എന്നയാളെ അറസ്റ്റ് ചെയ്തു കഞ്ചാവ് പിടിച്ചെടുത്തത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജീവ് കുമാറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. ചില്ലറ വില്പനയ്ക്കായി അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവ്.

Read Also: സംസ്ഥാനത്ത് മഴ ശക്തമാകുന്നു, മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര മഴ: ഈ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം, നെയ്യാറ്റിൻകരയിൽ നാല് കിലോ കഞ്ചാവുമായി സ്ത്രീ പിടിയിലായി. കിളിയോട് ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശി 57 വയസ്സുള്ള ഗിരിജയെ ആണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത് ജെ എസ്, പ്രിവന്റീവ് ഓഫീസർ പി ലോറൻസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി ബി ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, ബിജു ഡി റ്റി, ആർ, അഖിൽ വി എ, പ്രസന്നൻ ബി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ശാലിനി എന്നിവരും പങ്കെടുത്തു.

Read Also: സ്‌കൂൾ വാഹനങ്ങളിൽ അറ്റന്റർമാരുടെ ഉത്തരവാദിത്തങ്ങൾ: വിശദീകരണ കുറിപ്പുമായി മോട്ടോർ വാഹന വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button