ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വീണ്ടും മുന്നേറ്റം. എണ്ണ ശുദ്ധീകരണശാലകൾ മെയിന്റനൻസിനു ശേഷം വീണ്ടും തുറന്നതോടെയാണ് ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, മെയ് മാസത്തിലെ ക്രൂഡോ ഓയിൽ ഇറക്കുമതി ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ തോതിലാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ പ്രതിദിനം 12.11 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ചൈന ഇറക്കുമതി ചെയ്തിട്ടുള്ളത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ മെയിൽ 17.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഏപ്രിൽ മാസത്തിൽ 10.32 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നത്. അതേസമയം, 2022 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിദിനം ശരാശരി 10.79 മില്യൺ ബാരൽ ക്രൂഡ് ഓയിൽ മാത്രമാണ് ഇറക്കുമതി ചെയ്തത്. ക്രൂഡ് ഓയിൽ ഇൻവെന്ററി ബിൽഡിംഗ്, ഓയിൽ ഇറക്കുമതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞത് ക്രൂഡ് ഓയിൽ വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇക്കുറി ഇറക്കുമതി ഉയർന്നതോടെ ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: ചെന്നൈ മലയാളികളായ മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ ജീവനൊടുക്കി
Post Your Comments