കൊച്ചി: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കാൻ കാലടി സർവകശാല. വ്യാജ രേഖ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെ വിദ്യയുടെ പി എച്ച്ഡി പ്രവേശനം പരിശോധിക്കുന്നത്.
അതേസമയം, മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് എഫ്.ഐ.ആർ ഇട്ടത്. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് മറ്റൊരു സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നേടിയെന്ന പരാതിയിൽ കെ വിദ്യക്കെതിരെ ഇന്നലെയാണ് പോലീസ് കേസെടുത്തത്. മഹാരാജാസ് കോളജ് നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്‌കാരിക രംഗത്ത് പേരെടുത്ത വ്യക്തിയാണ് വിദ്യ. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read Also: എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറ മോഷ്ടിച്ചു: അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Post Your Comments